തിരൂർ : മലപ്പുറത്ത് ദേശീയ പണിമുടക്ക് ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവറെ സമരക്കാർ ക്രൂരമായി മർദ്ദിച്ചു. തിരൂരിലാണ് സംഭവം. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂർ മങ്ങാട് യാസിറിനാണ് മർദ്ദനമേറ്റത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് സുഹൃത്ത് വിളിച്ചതിന് പിന്നാലെയാണ് യാസിർ ഓട്ടോറിക്ഷ എടുത്ത് ഇറങ്ങിയത്. ആശുപത്രിക്ക് മുൻപിൽ എത്തിയപ്പോൾ ഇരുപത്തഞ്ചോളം വരുന്ന സമരക്കാർ യാസിറിനെ ഓട്ടോയിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് യാസിർ സംഭവം വിശദീകരിച്ചുകൊണ്ട് വീഡിയോ പുറത്തുവിടുകയായിരുന്നു. മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം യാസിർ വ്യക്തമാക്കിയത്. ആക്രമിച്ചവരുടെ പേര് അടക്കം യാസിർ വ്യക്തമാക്കുന്നുണ്ട്.
Comments