തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യദിവസമായിരുന്ന ഇന്നലെ അരലക്ഷത്തിലധികം പേര്‍ റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായി കണക്ക്. സംസ്ഥാനത്തെ ഏഴായിരത്തോളം റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായും അനൗദ്യോഗിക കണക്കുകളില്‍ സൂചിപ്പിക്കുന്നു. പണിമുടക്കില്‍ പങ്കെടുക്കാത്ത റേഷന്‍ വ്യാപാരികളുടെ സംഘടനയിലെ അംഗങ്ങള്‍ കടകള്‍ തുറന്നതോടെയാണ് സംസ്ഥാനത്തെ പകുതിയോളം കടകളും പ്രവര്‍ത്തിച്ചത്.
ഈ കടകളില്‍ നിന്നായി 59,691 കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ട്. പണിമുടക്ക് മൂലം കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യം പരിഗണിച്ച് ഞായറാഴ്ചയും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരുന്നു. 2.47 ലക്ഷം പേര്‍ ഈ ദിവസം റേഷന്‍ വാങ്ങിയിരുന്നു. ബുധനാഴ്ചയോടെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ വഴി കണക്ക് ലഭിക്കും.
Comments