ആലപ്പുഴ / കോഴിക്കോട് : ദ്വിദിന പണിമുടക്കിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. ആറന്മുള കോഴഞ്ചേരി, കോഴിക്കോട് കോട്ടപ്പറമ്പ് എന്നീ ആശുപത്രികളിലായിരുന്നു യുവമോർച്ച പ്രവർത്തകരുടെ സേവനം. പൊതിച്ചോറിനൊപ്പം കുടിവെള്ളവും പ്രവർത്തകർ വിതരണം ചെയ്തു.
പണിമുടക്കിനെ തുടർന്ന് സർക്കാർ ആശുപത്രികൾക്ക് ചുറ്റുമുള്ള ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. തുറന്നവ സമരക്കാർ ബലമായി അടപ്പിച്ചു. തുടർന്ന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞ ഘട്ടത്തിലാണ് ആശ്വാസമായി യുവമോർച്ച എത്തിയത്.
കോഴഞ്ചേരി ഗവൺമെന്റ് ഹോസ്പിറ്റലിലെ പൊതിച്ചോറ് വിതരണത്തിന് ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ ഉദ്ഘാടനം ചെയ്തു, യുവമോർച്ച ജില്ലാ ട്രഷറർ ജിഷ്ണു,, യുവമോർച്ച ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി നന്ദു സുബി, യുവമോർച്ച ആറന്മുള മണ്ഡലം ഐടി സെൽ സുധിൻ സുധാകരൻ, യുവമോർച്ച ആറന്മുള മണ്ഡലം കമ്മിറ്റി അംഗം ഗോപു കോഴഞ്ചേരി, യുവമോർച്ച കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി പ്രസാദ്, ജന സെക്രട്ടറി സുധീഷ് സുരേഷ്, വൈസ് പ്രസിഡന്റ് അഞ്ചു മുരുകൻ, സെക്രട്ടറി ഹരീഷ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മഹേഷ്, ഇരവിപേരൂർ ഏരിയ പ്രസിഡന്റ് വിഷ്ണു പ്രസാദ്, ഇരവിപേരൂർ ഏരിയ വൈസ് പ്രസിഡന്റ് ഫിറോസ് മറ്റു പഞ്ചായത്ത് പ്രവർത്തകർ നേതൃത്വം നൽകി.
യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ ടി റനീഷിന്റെ നേതൃത്വത്തിലായിരുന്നു കോട്ടപ്പറമ്പ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടന്നത്.
















Comments