ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. പർദ്ദ ധരിച്ചെത്തിയ വ്യക്തി ക്യാമ്പിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ബാരാമുള്ള ജില്ലയിലെ സോപോറിലുള്ള സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ല.
റോഡിൽ ചില കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും സഞ്ചരിക്കുന്നതിനിടയിൽ പർദ്ദയണിഞ്ഞ് ഒരാൾ നടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പെട്ടെന്ന് ഇയാൾ ബാഗിൽ നിന്നും ഒരു വസ്തു എടുക്കുകയും അത് ക്യാമ്പിന് നേരെ എറിയുകയുമായിരുന്നു. തൊട്ടുപിന്നാലെ ഇയാൾ ഓടിരക്ഷപ്പെടുന്നതും സിസിടിവിയിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കശ്മീർ പോലീസ് വ്യക്തമാക്കി.
















Comments