ഏപ്രിൽ ആദ്യ ആഴ്ചയോടെ ഒടിടിയിലേക്കെത്തുന്നത് വമ്പൻ സിനിമകൾ. തീയേറ്ററുകളിൽ ആഘോഷമായെത്തിയ പല സിനിമകളും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്യുന്നുണ്ട്. പ്രഭാസ് ചിത്രം രാധേ ശ്യാം, മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, ദുൽഖറിന്റെ ഹേയ് സിനാമിക, മെമ്പർ രമേശൻ, നാരദൻ, വെയിൽ തുടങ്ങിയ ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ഏപ്രിൽ ഒന്നിന് പ്രഭാസിന്റെ രാധേ ശ്യാം ആമസോൺ പ്രൈമിൽ എത്തും. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹേ സിനാമിക മാർച്ച് 31ന് നെറ്റ് ഫ്‌ളിക്‌സിൽ റിലീസ് ചെയ്യും. അദിതി റാവു, കാജൽ അഗർവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് മെമ്പർ രമേശനും ഒടിടിയിലെത്തും. സീ ഫൈവിലാണ് റിലീസ് ചെയ്യുന്നത്.
ടൊവിനോ തോമസ് മാദ്ധ്യമപ്രവർത്തകനായി എത്തുന്ന നാരദൻ ഏപ്രിൽ എട്ടിനാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. ഷെയ്ൻ നിഗം നായകനായ വെയിൽ ഏപ്രിൽ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്ജ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പട ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.
















Comments