കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ ജോൺപോളിന്റെ ചികിത്സയ്‌ക്കായി സഹായമഭ്യർത്ഥിച്ച് സുഹൃത്തുക്കൾ. രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞാഴ്ചയാണ് അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്.
രണ്ട് മാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായതായി സുഹൃത്തുക്കൾ പറയുന്നു. ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേയ്‌ക്ക് സഹായം അയക്കണമെന്നും സുഹൃത്തുകൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
നിലവിൽ നേരിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുണ്ടെന്നും, കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് നൽകിയിരുന്ന സപ്പോർട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹൻ, സിഐ സിസി ജയചന്ദ്രൻ, പി രാമചന്ദ്രൻ, അഡ്വ മനു റോയ്, സി ജി രാജഗോപാൽ, ജോൺസൺ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവർ ചേർന്നാണ് സഹായഭ്യർഥന നടത്തിയിരിക്കുന്നത്. ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യർത്ഥനയുടെ കൂടെ നൽകിയിട്ടുണ്ട്.
















Comments