മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം പിടികൂടി. ഒരു കിലോയോളം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദുബായിൽ നിന്ന് കടത്തിയ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്. മുഹമ്മദ് റമീസ്, മുഹമ്മദ് മുസ്തഫ, ഉവൈസ് സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരുമാണ് ഇവർ.
















Comments