കോഴിക്കോട്: കമ്യൂണിസത്തിൽ വിശ്വസിക്കെത്തന്നെ ആർഷഭാരത സംസ്‌കൃതിയെ നെഞ്ചേറ്റിയ എഴുത്തുകാരനായിരുന്നു ഒ.വി.വിജയനെന്ന് തപസ്യ കലാസാഹിത്യവേദി.
കമ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ അതിന്റെ വഴി പിഴപ്പിനെയും വർഗീയതയേയും വിമർശിച്ചതിന് ജീവിച്ചിരിക്കെ തമസ്‌കരിക്കപ്പെട്ട വിജയന്റെ മരണത്തോടെ തമസ്‌കരണം പൂർണമായി.
തപസ്യമാത്രമാണ് സംസ്ഥാനവ്യാപകമായി വിജയനെ അനുസ്മരിച്ചത്. തപസ്യ കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച അനുസ്മരണത്തിലാണ് മലയാളത്തിലെ പ്രവാചകതുല്യനായ എഴുത്തുകാരൻ ജീവിച്ചിരിക്കെയും മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നതിന്റെ വേദന പങ്കുവച്ചത്.
ഖസാക്കിന്റെ ഇതിഹാസം മുതൽ വിജയനിൽ ആത്മീയ അന്വേഷണമുണ്ടായിരുന്നു. ഗുരുസാഗരം അതിന്റെ പ്രകടീഭാവമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ ജൻമഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ പറഞ്ഞു.
മതവർഗീയത വിദേശത്തുനിന്ന് കേരളത്തെ നിയന്ത്രിക്കപ്പെടുന്നതിന്റെ അപകടം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ജീവിച്ചിരിക്കെ അദ്ദേഹം അനഭിമതനായെന്നും ശശികുമാർ പറഞ്ഞു.
ഉള്ളൂർ എം പരമേശ്വരൻ അധ്യക്ഷനായ ചടങ്ങിൽ വത്സൻ നെല്ലിക്കോട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഗോപി കൂടല്ലൂർ, സച്ചിദാനന്ദൻ, നന്ദകുമാർ നൻമണ്ട എന്നിവർ പ്രസംഗിച്ചു.
















Comments