ശ്രീനഗർ : ജമ്മു കശ്മീരിൽ നദീ തീരത്തു നിന്നും വിഗ്രഹം കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം ആണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വിഗ്രഹം പുരാവസ്തു വകുപ്പിന് കൈമാറി.
കക്കപ്പോരയിലെ ലെലഹര ഗ്രാമത്തിൽ ഝലം നദിയുടെ തീരത്തു നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. നദിയുടെ തീരത്തു നിന്നും മണൽവാരുന്നതിനിടെ തൊഴിലാളികൾക്ക് ആണ് വിഗ്രഹം ലഭിച്ചത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് അറിയിച്ചതു പ്രകാരം പുരാവസ്തു വകുപ്പും സ്ഥലത്ത് എത്തി.
മൂന്ന് തലകൾ ഉള്ള അപൂർവ്വ വിഷ്ണു വിഗ്രഹം ആണ് കണ്ടെത്തിയത്. ഒൻപതാം നൂറ്റാണ്ടിലെ വിഗ്രഹമാണ് ഇതെന്നാണ് പുരാവ്‌സതു വകുപ്പ് അധികൃതരുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. പുരാവസ്തു വകുപ്പിന് കൈമാറി വിഗ്രഹം ജമ്മു കശ്മീരിലെ മ്യൂസിയത്തിൽ സ്ഥാപിക്കും.
















Comments