കൊച്ചി: മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ട്രോളിനിരയാക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ട്രോളുകൾക്ക് അതേ നാണയത്തിൽ ഗായത്രി മറുപടി നൽകാറുണ്ട്. ഗായത്രി എന്ത് പറഞ്ഞാലും ട്രോൾ ആക്കും എന്ന വാശിയിലാണ് കേരളത്തിലെ ട്രോളൻമാർ എന്ന് തോന്നിപോകും ചില സമയങ്ങളിൽ.
ഇതിനിടെ തന്നെ ഈ ട്രോളുകൾ ബാധിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ലാലേട്ടനും ആലിയ ഭട്ടുമൊക്കെ ഒരുപാട് ട്രോൾ ചെയ്യപ്പെടാറുണ്ട്. ഇവരൊക്കെ കളിയാക്കപ്പെടുന്ന ഫിഗറായിട്ട് എനിക്ക് തോന്നാറില്ല. ഇവരൊക്കെ എക്സ്ട്രാ ഓർഡിനറിയായോണ്ടല്ലേ ട്രോൾ ചെയ്യണത് എന്നാണ് എനിക്ക് തോന്നിയത്.സാധാരണ മനുഷ്യരെ ആരും ട്രോൾ ചെയ്യില്ലെന്ന് അവർ പറഞ്ഞു.
ആലിയ ഭട്ടിനെയൊക്കെ എന്തിനാ ട്രോൾ ചെയ്യണത്, അടിപൊളിയല്ലേ,ഞാൻ ട്രോളുകൾ അങ്ങനെയെടുക്കാൻ തുടങ്ങി. എന്താ മാറ്റം വരുത്തേണ്ടത് എന്ന് പിടികിട്ടാത്തത് കൊണ്ട് മാറാതെ തുടരുന്നുവെന്ന് ഗായത്രി വ്യക്തമാക്കി.
Comments