അബുദാബി: യുഎഇയിൽ ശനിയാഴ്ച റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിക്കുന്ന ചന്ദ്രക്കല ദർശിച്ചതായി അധികൃതർ അറിയിച്ചു. റമദാനിലെ ആദ്യ ദിവസം ശനിയാഴ്ച തുടങ്ങുമെന്ന് ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ ശനിയാഴ്ച യാണ് റമദാൻ ഒന്ന്.
അതേസമയം, ഒമാനിൽ മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ, ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് റമദാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ ശനിയാഴ്ച വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും ശനിയാഴ്ച വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്.














Comments