ഇസ്ലാമാബാദ് : ഇന്ത്യയെ വീണ്ടും പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ പാസ്പോർട്ടിനെ ലോകം ബഹുമാനിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ സ്വതന്ത്ര വിദേശ വിനിമയത്തെയും പാക് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
ഇന്ത്യയുടെ വിദേശ നയങ്ങൾ നോക്കൂ. എല്ലാവരും അവർ എല്ലാവരോടും സംസാരിക്കുകയും മികച്ച രീതിയിൽ പരിഗണിക്കുകയും ചെയ്യുന്നു. ഇന്ത്യൻ പാസ്പോർട്ടിന് ലോകം നൽകുന്ന ആദരവ് നോക്കൂ, അത് പാകിസ്താന് ലഭിക്കുന്നില്ല എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇന്ത്യയെപ്പോലെ നമുക്കും വിദേശനയങ്ങളിലൂടെ മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കണമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഖാൻ ഇന്ത്യയെ പ്രശംസിക്കുന്നതിന്. ഇന്ത്യയുടെ വിദേശ നയത്തെയാണ് അന്ന് ഇമ്രാൻ പ്രശംസിച്ചത്. ഇന്ത്യയ്ക്ക് സ്വതന്ത്രമായ വിദേശ നയമുണ്ടെന്നും സ്വന്തം ആളുകൾക്ക് തികച്ചും അനുകൂലമായതാണ് അതെന്നാണ് ഇമ്രാൻ പറഞ്ഞത്.
Comments