മുംബൈ: ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് പോലീസ്. മുംബൈ മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നൃത്തസംവിധായകന്റെ സഹപ്രവർത്തകരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഗണേഷ് ആചാര്യയുടെ സഹായികളിൽ ഒരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വനിതാ കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതികൾ അറസ്റ്റിലാകുന്നത്. 2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഗണേഷിന്റെ ചൂഷണങ്ങൾക്ക് വിധേയമായതിന് പിന്നാലെ കോറിയോഗ്രാഫറായ പെൺകുട്ടിയെ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അക്കാലത്ത് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഗണേഷ് ആചാര്യ. ഈ ചുമതലയുടെ മറവിലാണ് പെൺകുട്ടിയുടെ അംഗത്വം റദ്ദ് ചെയ്തത്.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഗണേഷ് ആചാര്യക്കെതിരായ നിയമനടപടികൾ ശക്തമായി പുരോഗമിക്കുന്നത്.
















Comments