എസ്.എസ് രാജമൗലി തയ്യാറാക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ട് പാർട്ടുകളും ഇരുകയ്യും നീട്ടിയാണ് സിനിമാപ്രേമികൾ വരവേറ്റത്. ബാഹുബലി 2ൽ നായകൻ പ്രഭാസ് ആനപ്പുറത്ത് കയറുന്ന സീനും ഏറെ ചർച്ചയായതാണ്.
മഞ്ഞളിൽ കുളിച്ച് നിൽക്കുന്ന ഗജവീരന്റെ തുമ്പിക്കൈകളിലൂടെ പ്രഭാസ് കയറുന്ന സീനിന് വൻവരവേൽപ്പാണ് ലഭിച്ചത്. അത്തരമൊരു സീൻ വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
മാർച്ച് 30ന് പുറത്തുവന്ന വീഡിയോയിൽ ആനയുടെ തുമ്പിക്കൈയിലൂടെ പാപ്പാൻ കയറുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുക. നടുറോഡിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വെറും 13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ബാഹുബലിയെ അനുസ്മരിപ്പിക്കുന്നതിനാൽ നിമിഷ നേരെകൊണ്ടാണ് വൈറലായത്.
He did it like @PrabhasRaju in #Baahubali2. @BaahubaliMovie @ssrajamouli pic.twitter.com/nCpTLYXp7g
— Dipanshu Kabra (@ipskabra) March 30, 2022
ഐപിഎസ് ഓഫീസർ ദിപൻഷു കാബ്ര ഇത് പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലാകാൻ തുടങ്ങിയത്. പ്രഭാസിനെ പോലെ തന്നെ പാപ്പാൻ ചെയ്തുവെന്നും, പ്രഭാസിന് പ്രായമായപ്പോൾ എന്നും പലരും കമന്റായി രേഖപ്പെടുത്തി. ആയിരക്കണക്കിന് പേർക്കിടയിലേക്ക് എത്തിയതോടെ പാപ്പാനും ആനയും പ്രസിദ്ധിയാർജിച്ചിരിക്കുകയാണ്.
Comments