ബംഗളൂരു : മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് ഉത്തരവിട്ട് കർണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുൻപ് മൃഗങ്ങൾ അബോധാവസ്ഥയിലായിരക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നിരവധി സംഘടനകൾ രംഗത്തെത്തിയതോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉയർന്നിരുന്നു. ഭക്ഷണത്തിലും മതം ചേർത്ത് വർഗീയത പടർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളാണ് ഉയർന്നുവന്നത്. ഇതിനെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തി.
ഉഗാധി ആഘോഷങ്ങൾക്ക് ഹലാൽ ഭക്ഷണം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ ഉയർന്നപ്പോഴും മുസ്ലീങ്ങൾ ക്ഷേത്രത്തിനടുത്ത് ഉൾപ്പെടെ ഹലാൽ മാംസ കച്ചവടം നടത്തി. ഇതോടെയാണ് സംഘർഷം ശക്തമായത്. വിവാദത്തിന് പിന്നാലെ കർണാടകയിലെ ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലൂം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൃഗസംരക്ഷണ വകുപ്പ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
Comments