ബെയ്ജിങ്: ചൈനയിലെ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഷാങ്ഹായിൽ കൊറോണ രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുന്ന എന്ന ലക്ഷ്യവുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് കേസുകൾ ക്രമാതീതമായി വർധിച്ചിരിക്കുന്നത്.
2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണ് ചൈനയിൽ രേഖപ്പെടുത്തിയത്. 13,287 രോഗികളാണ് ഏപ്രിൽ രണ്ടിന് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ രോഗികളും ജിലിങ് പ്രവിശ്യയിലാണ്. ഏറ്റവും വലിയ ചൈനീസ് നഗരങ്ങളിലൊന്നായ ഷാങ്ഹായിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തുടരുകയാണ്. എന്നാൽ ഷാങ്ഹായിയിൽ ലോക്ക്ഡൗണിനെതിരെ ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്.
നേരത്തെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനത്തേക്കാൾ ഗുരുതരമാണ് ഇപ്പോൾ ഷാങ്ഹായിയിലെ രോഗവ്യാപനമെന്നാണ് റിപ്പോർട്ട്. കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യാൻ കാരണം കൂടുതൽ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
കൂടുതലായും പ്രായമായവരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് വാക്‌സിനേഷൻ സ്വീകരിക്കാത്ത നിരവധി പ്രായമായവരുണ്ട്. അതിനാൽ വൈറസ് വ്യാപനം മരണനിരക്ക് വർധിപ്പിക്കാൻ കാരണമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ ഒമിക്രോൺ വകഭേദമാണ് ചൈനയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Comments