ഭോപ്പാൽ: 33 കെവി ഇലക്ട്രിക് ട്രാൻസ്മിഷൻ ടവർ പൊളിച്ച് കടത്താൻ ശ്രമിച്ചവർ പിടിയിൽ. ശനിയാഴ്ച അസമിലെ ദിബ്രുഗഢിലാണ് സംഭവം. ആറ് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അസം സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.
ആകാശ് ബരൂഹ, ഹിരണ്യ ഖർഗോറിയ, ശങ്കർ പാട്ടോർ, മോനു മുറ, ധരംബീർ ബുറഗോഹിൻ, പുലു ഗോഹിൻ എന്നിവരെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രിക് ടവർ മോഷ്ടിച്ച പ്രതികൾ ഇത് വാഹനത്തിൽ കയറ്റി രക്ഷപെടുന്നതിനിടെയാണ് പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു. ടവർ വെട്ടിപ്പൊളിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്.
ലഹോവാൾ പോലീസാണ് പ്രതികളെ പിടികൂടുന്നത്. ഏകദേശം നാല് ക്വിന്റലോളം വരുന്ന പൊളിച്ചുമാറ്റിയ ഇലക്ട്രിക് ടവർ ഇവരിൽ നിന്നും കണ്ടെടുത്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. എന്തിനാണ് ടവർ പൊളിച്ചു കടത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് എസ്പി ശ്വേതാങ്ക് മിശ്ര വ്യക്തമാക്കി.
Comments