ലക്‌നൗ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയും പോലീസിൽ കീഴടങ്ങി. കീഴടങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിയ്‌ക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കേസിലെ മൂന്നാം പ്രതി ഇസ്രായേലും കുടുംബവും പോലീസിന് മുന്നിൽ കീഴടങ്ങുന്നത്. ഗോണ്ട പോലീസ് എസ്പി സന്തോഷ് കുമാറാണ് കീഴടങ്ങിയ വിവരം അറിയിച്ചത്.
ശനിയാഴ്‌ച്ച ബുൾഡോസറുമായി ഇസ്രായേലിന്റെ വീട്ടിൽ പോലീസ് എത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ‘ഞാൻ കീഴടങ്ങുന്നു. എന്നെ വെടിവെയ്‌ക്കരുത്’ എന്ന പ്ലക്കാർഡുകളുമായാണ് ഇസ്രായേൽ കീടങ്ങിയത്. നാല് പേരാണ് ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ യോഗി സർക്കാരിന്റെ പോലീസിനെ ഭയന്ന് രണ്ട് പ്രതികൾ നേരത്തെ കീഴടങ്ങിയിരുന്നു. നാല് ദിവസം മുൻപാണ് ദളിത് യുവതിയും കുടുംബവും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുന്നത്.
नाबालिग दलित बालिका से सामूहिक दुष्कर्म करने के 25000 के इनामिया अभियुक्त इजराइल पुत्र युसूफ ने बुल्डोजर चेतावनी व गोली के भय से तथा #SPGonda @IPS_SantoshM की ताबड़तोड़ कार्यवाही से भयभीत होकर अपने परिजनों के साथ थाना कोतवाली नगर में आकर किया आत्मसमर्पण-#ActionOfGondaPolice pic.twitter.com/LblIPysyl0
— Gonda Police (@gondapolice) April 3, 2022
പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തിലെ ഒരു പ്രതിയായ രാജയെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടുന്നത്. വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. റിസ്വാൻ എന്ന പ്രതിയേയും പോലീസ് ഇന്നലെ പിടികൂടിയിരുന്നു. മൂന്നാം പ്രതിയാണ് ഇസ്രായേൽ. നാലാം പ്രതിയ്‌ക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രതികളെ സഹായിക്കുന്നവർക്കെതിരേയും അഭയം നൽകുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇസ്രായേൽ കുടുംബ സമ്മേതം കീഴടങ്ങുന്നത്. കേസിലെ മറ്റൊരു പ്രതിയ്‌ക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്നും അതിവേഗ കോടതിയിൽ ഹാജരാക്കി പരമാവധി ശിക്ഷവാങ്ങി നൽകുമെന്നും പോലീസ് അറിയിച്ചു.
യോഗി ആദിത്യനാഥ് സർക്കാരിന്റെ ബുൾഡോസർ നടപടിയെ ഭയന്ന് ഉത്തർപ്രദേശിൽ അക്രമികൾ കീഴടങ്ങുന്നത് ഇതാദ്യമല്ല. ബുൾഡോസറിനെ ഭയന്ന് പ്രതാപ്ഗഢ് ജില്ലയിൽ ഒരു ബലാത്സംഗക്കേസ് പ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ ഏറിയ ഭയത്തിലാണ് കുറ്റവാളികൾ. തുടർ ഭരണം നേടിയതിന് പിന്നാലെ നിരവധി കുറ്റവാളികൾ പ്ലക്കാർഡുകളുമായി പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത് വാർത്തയായിരുന്നു.
Comments