റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. യൂറോപിലടക്കം ഇന്ന് ലോകത്തെ എറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയാണ് പുടിൻ. എന്നാൽ റഷ്യൻ പ്രസിഡന്റിന് അനുകൂലമായ വാർത്തയാണ സ്വന്തം രാജ്യത്ത് നിന്ന് വരുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തിൽ 65 ശതമാനം റഷ്യക്കാരും തങ്ങളുടെ പ്രസിഡന്റിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് ഒരു അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.
മാർച്ച് 24 നും 30 നും ഇടയിൽ ലെവാഡ സെന്റർ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 51 ശതമാനം റഷ്യക്കാർ ‘യുക്രെയ്‌നിനെതിരായ യുദ്ധത്തിൽ അഭിമാനിക്കുന്നു’ വെന്ന് അഭിപ്രായപ്പെട്ടു. 14ശതമാനം ‘സന്തുഷ്ടരും ആവേശഭരിതരും’ ആണെന്നും കണ്ടെത്തി. മാർച്ച് 24നാണ് യുദ്ധം ആരംഭിച്ചത്. റഷ്യയിലെ 50 പ്രദേശങ്ങളിൽ നടത്തിയ വോട്ടെടുപ്പിൽ കുറഞ്ഞത് 65ശതമാനം റഷ്യക്കാരെങ്കിലും യുദ്ധത്തിനെ ന്യായീകരിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 1,632 പേരായിരുന്നു അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.
യുക്രെയ്‌നെതിരായ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണത്തിൽ ലജ്ജ തോന്നുന്നത് വെറും 5 ശതമാനം പേർക്ക് മാത്രമാണ്. എട്ട് ശതമാനം വോട്ടർമാർ ദേഷ്യവും രോഷവും പ്രകടിപ്പിച്ചപ്പോൾ, 12 ശതമാനം ഞെട്ടൽ അനുഭവപ്പെട്ടതായി പറഞ്ഞു. റഷ്യന് പ്രസിഡന്റ് വ്‌ളാഡിമിര് പുടിന് രാജ്യത്ത് ശക്തമായ പിന്തുണയുണ്ടെന്നാണ് പുതിയ സർവേ സൂചിപ്പിക്കുന്നു.
അതിനിടെ റഷ്യ-യുക്രെയ്ൻ യുദ്ധം 40ാം ദിവസത്തിലേക്ക് കടന്നു. സംഘർഷം 40ാം ദിവസത്തിലേക്ക് കടന്നപ്പോൾ, യുക്രേനിയൻ സൈന്യം രാജ്യത്തിന്റെ തലസ്ഥാനമായ കീവിന്റെ വടക്ക് പ്രദേശം തിരിച്ചുപിടിക്കാൻ ജാഗ്രതയോടെ നീങ്ങുന്നു. അതേസമയം യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻകി തന്റെ പ്രസംഗത്തിൽ പറഞ്ഞു ‘പുറപ്പെടുന്ന റഷ്യൻ സൈന്യം വീടുകൾക്ക് ചുറ്റും മൈനുകളും ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും വിന്യസിച്ചു. ‘കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോലും ഉപേക്ഷിച്ച് സിവിലിയൻമാർക്ക് ഒരു ‘വിപത്ത്’ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച റഷ്യയുടെ എട്ട് യുദ്ധോപകരണങ്ങൾ നഷ്ടപ്പെട്ടതായി യുക്രേനിയൻ എയർ കമാൻഡ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുടിന്റെ സൈന്യത്തിന് നാല് മിസൈലുകൾ, രണ്ട് എസ്യു -34 യുദ്ധവിമാനങ്ങൾ, ഒരു ഹെലികോപ്റ്റർ, ഒരു യുഎവി എന്നിവ നഷ്ടപ്പെട്ടതായി ഒരു ഓൺലൈൻ പോസ്റ്റിൽ പറയുന്നു.
അതിനിടെ തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങൾ റഷ്യ കൊള്ളയടിക്കുകയും വിൽക്കുകയും ചെയ്തതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. യുക്രേനിയൻ പട്ടണങ്ങളിലും നഗരങ്ങളിലും റെയ്ഡ് നടത്തുമ്പോൾ അവർ എടുത്ത സാധനങ്ങൾ വിൽക്കാൻ റഷ്യൻ സൈനികർ ബെലാറസിൽ ‘പ്രത്യേക മാർക്കറ്റുകൾ’ സ്ഥാപിച്ചതായി ഒരു ട്വീറ്റിൽ മന്ത്രാലയം പറഞ്ഞു.
Comments