സിയോൾ: പുരുഷന്മാരുടെ കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ. ആദ്യ റൗണ്ടിൽ ചോയ് ജി ഹബണിനെ മറികടന്നാണ് ഇന്ത്യൻ താരം അടുത്ത റൗണ്ടിലേയ്‌ക്ക് പ്രവേശിച്ചത്.
ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ, 14-21, 21-16, 21-18 എന്ന സ്‌കോറിനാണ് സെൻ ചോയിയെ പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഷെസർ ഹിരെൻ റുസ്താവിറ്റോയെ സെൻ നേരിടും.
ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ. പ്രകാശ് നാഥ്, പ്രകാശ് പദുക്കോൺ, പുല്ലേല ഗോപിചന്ദ്, സൈന നെഹ്വാൾ എന്നിവരാണ് ഫൈനലിലെത്തിയ മറ്റ് താരങ്ങൾ.
Comments