ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു. രണ്ടു പാദങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റികോ ക്ലബ്ബിനേയും ബെനഫികാ ലിബ്‌സൺ ലിവർപൂളിനേയും നേരിടും. നാളെ നടക്കുന്ന മത്സരങ്ങളിൽ വിയ്യാറൽ ബയേൺ മ്യൂണിച്ചിനേയും ചെൽസി റയൽ മാഡ്രിഡിനേയും നേരിടും.
പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടു പാദങ്ങളിലുമായി പത്തു ഗോളുകൾ അടിച്ചുകൂട്ടിയാണ് സ്‌പോർട്ടിംഗ് ലിബ്‌സണിനെ തോൽപ്പിച്ചത്. അത്‌ലറ്റികോ ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടു പാദങ്ങളിലുമായി 1-2നാണ് തോൽപ്പിച്ചത്.
ലിവർപൂൾ പ്രീ ക്വാർട്ടറിൽ നേരിട്ടത് ഇന്റർമിലാനെയായിരുന്നു. രണ്ടു പാദങ്ങളിലുമായി 2-1നാണ് ലിവർപൂൾ ക്വാർട്ടരിൽ കടന്നത്. എതിരാളികളായ ബെനഫികാ ലിബ്‌സൺ രണ്ടുപാദങ്ങളിലായി അജാക്‌സിനെ 3-2ന് കീഴടക്കിയാണ് ക്വാർട്ടറിൽ എത്തിയത്.
ബയേൺ മ്യൂണിച്ച് പ്രീക്വാർട്ടറിൽ സാൽസ്ബർഗിനെ രണ്ടു പാദങ്ങളിലുമായി 8-2നാണ് തോൽപ്പിച്ചത്. യുവന്റസിന്റെ ക്വാർട്ടർ മോഹം തല്ലിക്കെടുത്തിയാണ് വിയ്യാറൽ ക്വാർട്ടറിലെത്തിയത്. രണ്ടു പാദങ്ങളിലുമായി 4-1നാണ് വിയ്യാറൽ ജയിച്ചത്.
ചെൽസി പ്രീക്വാർട്ടറിൽ കീഴടക്കിയത് ലെലെയെയാണ്. രണ്ടു പാദങ്ങളിലുമായി നീലപ്പട 2-1നാണ് ജയിച്ചത്. റയൽ മാഡ്രിഡ് പിഎസ്ജിയെ രണ്ടുപാദങ്ങളിലുമായി 3-2നാണ് മറികടന്നത്.
Comments