കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതിന് സമാനമായി ഉച്ചയ്‌ക്ക് ശേഷമായിരിക്കും മഴ. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്‌ക്ക് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കോട്ടയത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും ചങ്ങനാശേരിയിൽ വ്യാപക നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം നഷ്ടപ്പെട്ടു. നഗരത്തിൽ പലയിടത്തും ഇരുപതിലധികം വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു. ഇതോടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. കെഎസ്ഇബിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Share
Leave a Comment