ശ്രീനഗർ : സ്‌കൂളിലേക്ക് കുറിയിട്ട് വന്ന പെൺകുട്ടിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. കശ്മീരിലെ രജൗരി ജില്ലയിലുള്ള കഥൂരിയാനിലാണ് സംഭവം. നിസാർ അഹമ്മദ് എന്ന അദ്ധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്.
നവരാത്രി പൂജയ്‌ക്ക് ശേഷം പെൺകുട്ടി കുറി തൊട്ട് സ്‌കൂളിലേക്ക് പോകുകയായിരുന്നു. എന്നാൽ എന്തിനാണ് കുറിയിട്ട് വരുന്നതെന്ന് ചോദിച്ച് അദ്ധ്യാപകൻ മർദ്ദിച്ചുവെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് കുട്ടിയുടെ കുടുംബം അദ്ധ്യാപകനെതിരെ രംഗത്തെത്തി. ഇത്തരത്തിലുള്ള വേർതിരിവ് ഒരിക്കലും സഹിക്കാൻ പറ്റാത്തതാണെന്ന് കുടുംബം പറഞ്ഞു.
സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയ ശേഷം അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്നും ഭരണകൂടം ഉറപ്പ് നൽകി.
Comments