കൊച്ചി : ജാതി മത രാഷ്‌ട്രീയത്തിന് അതീതമായി കേരളത്തിൽ കെ റെയിലിന് എതിരായി സമരം നടക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. മുഴുവൻ ജന സമൂഹവും സമരത്തിൽ അണിനിരക്കും. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ബിജെപി നേരിട്ട് മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ കൈയ്യൊഴിയുകയാണ് ചെയ്തത്. ഒരു കാരണവശാലും കെ റെയിൽ പാടില്ലെന്ന് ബിജെപി നയം കേന്ദ്ര റെയിൽവേ മന്ത്രി അംഗീകരിച്ചു. കെ റെയിലിന് ഇന്ത്യൻ റെയിൽവേയും, കേന്ദ്ര സർക്കാരും ഒരു അംഗീകാരവും നൽകിയിട്ടില്ല. മുഖ്യമന്ത്രിയ്‌ക്ക് ഇത്തരം കാര്യങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലിനായി തുറന്ന മുഴുവൻ ഓഫീസുകളും അടച്ചു പൂട്ടണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ശീതീകരിച്ച മുറിയിലിരിക്കുന്ന വരേണ്യ വർഗങ്ങളാണ് കേരളത്തിലെ ജനത എന്നാണ് മുഖ്യമന്ത്രി കരുതിയിരുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തു. എന്നും വികസനത്തിന് അനുകൂലമായ നിലപാടാണ് ബിജെപിയുടേത്. എന്നാൽ കെ റെയിൽ കേരളത്തെ ഇല്ലാതാക്കും എന്നതിനാലാണ് ബിജെപി എതിർക്കുന്നത്. കെ റെയിൽ കേരളത്തിന് വിനാശകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments