മുംബൈ: ഡൽഹി സർക്കാരിന്റെ സൗജന്യ വൈദ്യുതി-ജല പദ്ധതി പ്രായോഗികമല്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഡൽഹിയിലെ വികസന വരുമാനത്തെ ഇത് വളരെ അധികം ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകുന്നതിലൂടെ ഡൽഹിയിലെ വികസന വരുമാനം തീരുന്നു. ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങളുടെയും ദീർഘകാല വികസനത്തിനായി എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒരുമിച്ച് ചിന്തിക്കണം’ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
ജനങ്ങൾ സൗജന്യമായി ലഭിക്കുന്നവയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, വികസന പ്രവർത്തനങ്ങൾ നടത്തേണ്ട തുകയാണ് ഇത്തരം സൗജന്യത്തിലൂടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി വൈദ്യുതിയും ജലവും നൽകുമെന്ന വാഗ്ദാനം പഞ്ചാബിലും നൽകിയിരുന്നു. ഇതിനായുള്ള തുക എവിടുന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് എഎപി നേതാക്കൾക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു.
വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ നിന്നുമാണ് സൗജന്യ ജലവും വൈദ്യുതിയും നൽകുന്നതെന്നാണ് വാദം. അതിനാൽ തന്നെ ഇത്തരത്തിൽ സൗജന്യമായി നൽകിയാൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ട തുക തീരുമെന്നാണ് അജിത് പവാറിന്റെ വാദം.
















Comments