തിരുവനന്തപുരം : പണം തികയാത്തതിൽ കടം വാങ്ങിയാൽ മാത്രമേ ഇനി സംസ്ഥാനത്തിനു മുന്നോട്ട് പോകാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തയില്‍ പിണറായി ഏഴുതിയ ലേഖനത്തിലാണ് കേരളം കടക്കെണിയിലാണെന്ന് മുഖ്യമന്ത്രി തുറന്ന് പറഞ്ഞിരിക്കുന്നത് .
കേന്ദ്ര സര്‍ക്കാര്‍ എല്ലാത്തിനുമുള്ള പണം ഇപ്പോള്‍ നല്‍കുന്നില്ല. കേന്ദ്രം ഫണ്ടുകള്‍ കുറച്ചതോടെ കടം എടുത്തേ വികസന പ്രവര്‍ത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാനാവൂ. എന്നാൽ കൂടുതല്‍ നിക്ഷേപങ്ങള്‍ നാടിനാവശ്യവുമുണ്ട്. നാടിന്റെ താല്‍പര്യങ്ങള്‍ ഹനിക്കാത്ത വായ്പകളെ സ്വീകരിക്കാനാണ് ആലോചന.
വികസന നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ ഉൽപ്പാദനവും , ഉൽപ്പാദന ക്ഷമതയും വർദ്ധിക്കണം . ഇതിന് പുതിയ ആശയങ്ങളും , സാങ്കേതികവിദ്യയും വേണം .വൈജ്ഞാനിക രംഗത്ത് വമ്പിച്ച കുതിപ്പ് ഉണ്ടാവണം . അതിനു ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം ആവശ്യമായിവരും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തിരിയാതെ കൂടുതല്‍ നിക്ഷേപം അവിടെ നടത്തണം.
നിക്ഷേപങ്ങൾ വരുന്നതിനനുസരിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനും ആക്കം കൂടും .അതിനാണ് സർക്കാരിന്റെ പരിശ്രമങ്ങളെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
















Comments