വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ന് വിമാനം ഇറങ്ങിയില്ല. എട്ട് തവണ ശ്രമിച്ചിട്ടും വിമാനം റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തും. റണ്‍വേ നീളം കൂട്ടിയ ശേഷമായിരിക്കും അടുത്ത ശ്രമം. റണ്‍വേയുടെ ഒരു വശത്തുള്ള മണ്‍തിട്ട നീക്കം ചെയ്യാത്തതാണ് തടസ്സമായത്. എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചത്.
എന്‍സിസിയുടെ എയര്‍വിങ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മെയ് മാസത്തിലാണ് നിര്‍മ്മാണം തുടങ്ങിയത്. ആധുനിക രീതിയിലുള്ള പരിശീലന വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കണമെങ്കില്‍ റണ്‍വേയുടെ നീളം ആയിരം മീറ്ററാക്കണം. നിലവില്‍ ചെറുവിമാനങ്ങളെ ഉദ്ദേശിച്ചാണ് റണ്‍വേ തയ്യാറാക്കിയത്.
















Comments