ഗുവാഹട്ടി: ക്രൊക്കജാറിൽ ബലാത്സംഗകേസിലെ പ്രതികൾക്ക് സെഷൻസ് കോടതി വധ ശിക്ഷയ്‌ക്ക് വിധിച്ച സംഭവത്തിൽ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മുസാമിൽ, നജീബുൾ, ഫാറിസുൾ എന്നിവരാണ് 2021ൽ ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീടുകൾ 2021 ജൂൺമാസത്തിൽ സന്ദർശിച്ച വിവരങ്ങളും ചിത്രവും പങ്കുവെച്ചാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചത്. ക്രൊക്കഝാർ മേഖലയിൽ ബാലാത്സംഗത്തിനിരയായി കൊല്ല പ്പെട്ട പെൺകുട്ടികളുടെ വീടുകളിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങളുടെ അവലോകനം നടത്തുകയും ചെയ്ത കാര്യവും എടുത്തു പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ എന്നും പ്രതിജ്ഞാ ബദ്ധമാണ്. പീഡന കേസ് കൃത്യമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ഹിമന്ത അഭിനന്ദിച്ചു. അസമിന്റെ ഗോത്രമേഖലയിൽ ഇസ്ലാമിക മതമൗലികവാദികൾ അഴിഞ്ഞാടാൻ ശ്രമിക്കുന്നതിന്റെ എല്ലാ തെളിവുകളും ശേഖരിക്കപ്പെട്ടെന്നും 2021ന് ശേഷം അത്തരം ഒരു സംഭവങ്ങളും ആവർത്തി ച്ചിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.
















Comments