മുംബൈ: മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകൻ വിരാട് അഗർവാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ മാംസ ഉൽപന്നങ്ങളുടെ പായ്‌ക്കറ്റിൽ ഇവ മനുഷ്യത്വപരമോ മനുഷ്യത്വരഹിതമോയെന്നത് വ്യക്തമാക്കുന്ന ലേബൽ പതിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെ തുടർന്ന് മുംബൈ ഹൈക്കോടതി യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കും ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.
റെസ്റ്ററന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർലൈനുകൾ മുതലായവയിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ഹലാലാണോ നോൺഹലാലാണോയെന്ന് വ്യക്തമാക്കുന്ന ലേബൽ പതിക്കണമെന്ന് വിരാട് അഗർവാൾ കോടതിയിൽ വാദിച്ചു. ഇങ്ങനെ ചെയ്താൽ എല്ലാമതവിഭാഗങ്ങൾക്കും സൗകര്യപ്രദമാണ്. ഹലാൽ വിഭവങ്ങൾ കഴിക്കാത്തവർക്ക് ഇത്തരം ലേബൽഗുണം ചെയ്യും. ഹലാൽ മാംസം മനുഷ്യത്വമില്ലാത്തവയെന്നും നോൺഹലാൽ മനുഷ്യത്വപരമെന്നും അദ്ദേഹം കോടതിയൽ വ്യാഖ്യാനിച്ചു.
ഇസ്ലാമിൽ ഹലാൽ അംഗീകരിക്കപ്പെട്ടതിനാൽ മറ്റ് ജാതികളിലും മതങ്ങളിലും ഉള്ളവർക്ക് ഇത് ബാധകമാക്കരുതെന്നും ഹർജിയിൽ പറയുന്നു. ഓരോരുത്തർക്കും അവരവരുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം ലഭിക്കണം. അതിനാണ് പായ്‌ക്കിൽ ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. കോടതി ഈ ഹർജി സ്വീകരിച്ചു,
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് എം.എസ് കാർണിക്കും അടങ്ങുന്ന ബോംബെ ഹൈക്കോടതി, ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിരാട് അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കും ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.
വിമാനക്കമ്പനികൾ, റെയിൽവേ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, മാംസകടകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവയിൽ വിളമ്പുന്ന മാംസ ഭക്ഷണ ഉൽപന്നങ്ങൾ മനുഷ്യത്വപരവും മനുഷ്യത്വരഹിതവുമാണോയെന്ന് ലേബൽ ചെയ്യണമെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി എഫ്എസ്എസ്എഐക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.
എന്നാൽ എഫ്എസ്എസ്എഐയിൽ നിന്ന് ഹലാൽ, നോൺഹലാൽ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മുംബൈയിലെ റസ്റ്റോറന്റ് ഉടമ സുധാകർ ഷെട്ടി പറയുന്നു. അതെ സമയം മാംസം ഹലാലാണോ,നോൺ ഹലാലാണോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്തുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കശാപ്പുകാരനു മാത്രമെ മാംസം ഹലാലാണോ നോൺ ഹലാലാണോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂ.
ഈ ഹർജിയിൽ അടുത്ത വാദം ജൂൺ 13ന് മാറ്റി.
















Comments