മുംബൈയിലും ഹലാൽ വിവാദം; മാംസം മനുഷ്യത്വപരമോ മനുഷ്യത്വരഹിതമോയെന്ന് വ്യക്തമാക്കണമെന്ന ഹർജിയിൽ ഫുഡ്‌സേഫ്റ്റി അതോറിറ്റിക്കും കേന്ദ്രത്തിനും മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിലും ഹലാൽ വിവാദം; മാംസം മനുഷ്യത്വപരമോ മനുഷ്യത്വരഹിതമോയെന്ന് വ്യക്തമാക്കണമെന്ന ഹർജിയിൽ ഫുഡ്‌സേഫ്റ്റി അതോറിറ്റിക്കും കേന്ദ്രത്തിനും മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 07:50 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകൻ വിരാട് അഗർവാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ മാംസ ഉൽപന്നങ്ങളുടെ പായ്‌ക്കറ്റിൽ ഇവ മനുഷ്യത്വപരമോ മനുഷ്യത്വരഹിതമോയെന്നത് വ്യക്തമാക്കുന്ന ലേബൽ പതിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെ തുടർന്ന് മുംബൈ ഹൈക്കോടതി യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കും ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.

റെസ്റ്ററന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർലൈനുകൾ മുതലായവയിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ഹലാലാണോ നോൺഹലാലാണോയെന്ന് വ്യക്തമാക്കുന്ന ലേബൽ പതിക്കണമെന്ന് വിരാട് അഗർവാൾ കോടതിയിൽ വാദിച്ചു. ഇങ്ങനെ ചെയ്താൽ എല്ലാമതവിഭാഗങ്ങൾക്കും സൗകര്യപ്രദമാണ്. ഹലാൽ വിഭവങ്ങൾ കഴിക്കാത്തവർക്ക് ഇത്തരം ലേബൽഗുണം ചെയ്യും. ഹലാൽ മാംസം മനുഷ്യത്വമില്ലാത്തവയെന്നും നോൺഹലാൽ മനുഷ്യത്വപരമെന്നും അദ്ദേഹം കോടതിയൽ വ്യാഖ്യാനിച്ചു.

ഇസ്ലാമിൽ ഹലാൽ അംഗീകരിക്കപ്പെട്ടതിനാൽ മറ്റ് ജാതികളിലും മതങ്ങളിലും ഉള്ളവർക്ക് ഇത് ബാധകമാക്കരുതെന്നും ഹർജിയിൽ പറയുന്നു. ഓരോരുത്തർക്കും അവരവരുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം ലഭിക്കണം. അതിനാണ് പായ്‌ക്കിൽ ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. കോടതി ഈ ഹർജി സ്വീകരിച്ചു,

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് എം.എസ് കാർണിക്കും അടങ്ങുന്ന ബോംബെ ഹൈക്കോടതി, ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിരാട് അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കും ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.

വിമാനക്കമ്പനികൾ, റെയിൽവേ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, മാംസകടകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവയിൽ വിളമ്പുന്ന മാംസ ഭക്ഷണ ഉൽപന്നങ്ങൾ മനുഷ്യത്വപരവും മനുഷ്യത്വരഹിതവുമാണോയെന്ന് ലേബൽ ചെയ്യണമെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി എഫ്എസ്എസ്എഐക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.

എന്നാൽ എഫ്എസ്എസ്എഐയിൽ നിന്ന് ഹലാൽ, നോൺഹലാൽ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മുംബൈയിലെ റസ്റ്റോറന്റ് ഉടമ സുധാകർ ഷെട്ടി പറയുന്നു. അതെ സമയം മാംസം ഹലാലാണോ,നോൺ ഹലാലാണോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്തുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കശാപ്പുകാരനു മാത്രമെ മാംസം ഹലാലാണോ നോൺ ഹലാലാണോയെന്ന കാര്യം സ്ഥിരീകരിക്കാനാവൂ.
ഈ ഹർജിയിൽ അടുത്ത വാദം ജൂൺ 13ന് മാറ്റി.

 

 

Tags: Mumbai High court
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies