എറണാകുളം : റോഡിൽ സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിപ്പിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ സജീവനെതിരെ പോലീസ് കേസ് എടുത്തു. വടക്കൻ പറവൂർ- ആലുവ റൂട്ടിൽ ഓടുന്ന ബസാണ് ആർഡിഒയുടെ കാറിന് പുറകിൽ ഇടിച്ചത്.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പറവൂരിലെ ഫിറ്റ്‌സന് ടെസ്റ്റ് മൈതാനത്തു നിന്നും ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് വരികയായിരുന്നു ആർടിഒ സലിം വിജയകുമാർ. ഈ സമയം പിന്നാലെ വന്ന കെഎസ്ആർടി ബസ് കാറിനെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ആർടിഒയുടെ മുന്നിൽ പോയിരുന്ന ബൈക്കുകാരൻ യുടേൺ എടുക്കാനായി നിർത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ബെക്കുകാരൻ യു ടേൺ എടുക്കുന്നതിനായി ആർടിഒയുടെ ഡ്രൈവർ വാഹനം നിർത്തി. എന്നാൽ കെഎസ്ആർടിസി ബസ് നിർത്താതെ ഹോൺ അടിക്കുകയായിരുന്നു. അപ്പോഴേക്കും റോഡിൽ വാഹനക്കുരുക്കും ഉണ്ടായി. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന സജീവൻ ഹോണടി തുടരുകയായിരുന്നു. ഇതോടെ ആർടിഒ കാറിൽ നിന്നും ഇറങ്ങി സജീവനോട് സംസാരിച്ചു. എന്നാൽ പിന്നെയും ഹോണടി തുടരുകയായിരുന്നു.
ആലുവ പാലസ് റോഡിന് മുൻപിൽവെച്ചായിരുന്നു കെഎസ്ആർടിസി ബസ് അപകടം ഉണ്ടാക്കിയത്. ആർടിഒയുടെ കാർ വലത്തോട്ട് തിരിയുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ചത് മനസ്സിലായിട്ടും ബസ് നിർത്താതെ പോയി. തുടർന്ന് ആർടിഒ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ആർടിഒയും സജീവനും തമ്മിൽ തർക്കമുണ്ടായി. വേണേൽ താൻ പോയി കേസ് കൊടുക്കൂ എന്നായിരുന്നു ആർടിഒയോട് സജീവൻ പറഞ്ഞത്. എന്നാൽ ആർടിഒയാണെന്ന് സലിം വിജയകുമാർ പറഞ്ഞതോടെ കെഎസ്ആർടി ജീവനക്കാർ തർക്കം നിർത്തുകയായിരുന്നു.
















Comments