പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡിഷയിൽ നിന്നുമെത്തിയ ബസിൽ നിന്ന് 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡിഷയിൽ നിന്നും വിവിധ ഭാഷ തൊഴിലാളികളുമായി വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.
83 പാക്കറ്റുകളിലായി വിവധയിടങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്ക്കറ്റുകൾ. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.
Comments