കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും പുതുമുഖങ്ങൾ. നാല് പേരുടെ പാനലിലേക്ക് പി. രാജീവ്, പി.സതീദേവി, കെ.എൻ ബാലഗോപാൽ, സി.എസ് സുജാത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കേരളത്തിൽ നിന്നുള്ള നാല് പേരുൾപ്പെടെ 17 പുതുമുഖങ്ങളാണ് ഇത്തവണ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നീ മലയാളികൾ കേന്ദ്ര കമ്മിറ്റിയിൽ നിന്നും സ്ഥാനമൊഴിയും. നിലവിൽ പോളിറ്റ് ബ്യൂറോയിൽ 17 പേരും കേന്ദ്രകമ്മിറ്റിയിൽ 94 പേരുമാണുള്ളത്.
അതേസമയം പാർട്ടിയെ നയിക്കാൻ വീണ്ടും സീതാറാം യെച്ചൂരിയെ തന്നെയാണ് മൂന്നാം തവണയും സിപിഎം തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവനെ പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു.
















Comments