ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ തലസ്ഥാനമായ ജയ്പൂരിലും നിരോധനാജ്ഞ. അടുത്ത മാസം ഒൻപത് വരെയാണ് ജയ്പൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജില്ലാ ഭരണകൂടമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വന്ന ഇന്ന് മുതൽ ജില്ലയിൽ പൊതുപരിപാടികൾക്കും കൂടിച്ചേരലുകൾക്കുണ്ട്. നാല് പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതും ശിക്ഷാർഹമാണ്. മുൻ കൂട്ടി നിശ്ചയിച്ച പരിപരിപാടികൾ റദ്ദാക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിവാനാക്കാത്ത പരിപാടികൾ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ പറയുന്നു. നിലവിൽ കരൗലിയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ അടുത്ത ദിവസം അവനാസിക്കും. റംസാനും, നവരാത്രിയുമുൾപ്പെടെയുള്ള ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കരൗലി സംഭവത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമങ്ങളാണ് രാജസ്ഥാൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പുതുവത്സര ആഘോഷങ്ങൾക്കിടെ പാട്ടുവയ്ച്ചതാണ് പ്രകോപനത്തിന് കാരണം എന്നാണ് പോലീസിന്റെ വാദം.
Comments