മെൽബൺ : ഇന്ത്യയുമായി പുതിയ വ്യാപാര കരാർ ഒപ്പിട്ടതിന്റെ ആഘോഷം പങ്കുവെയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ വ്യാപാര കരാർ ഒപ്പു വെച്ചതിന് പിന്നാലെയാണ് സ്‌കോട്ട് മോറിസൺ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. മോദി പ്രിയപ്പെട്ട സുഹൃത്താണെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കിച്ചഡി സ്വയം ഉണ്ടാക്കിയെന്നും സ്‌കോട്ട് പറഞ്ഞു.
ഇന്ത്യയുമായുളള പുതിയ വ്യാപാര കരാർ ആഘോഷിക്കുന്നതിന്റെ ഭാഗമായി താൻ ഉണ്ടാക്കിയ കറികളെല്ലാം പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ സ്വന്തം സ്ഥലമായ ഗുജറാത്തിൽ നിന്നുള്ളതാണ്. മോദിയുടെ ഇഷ്ടഭക്ഷണം കിച്ചഡിയും ഇതിലുണ്ട്. എല്ലാവരും ഭക്ഷണം ആസ്വദിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
To celebrate our new trade agreement with India, the curries I chose to cook for curry night tonight are all from my…
Posted by Scott Morrison (ScoMo) on Saturday, April 9, 2022
ഏപ്രിൽ 2 നാണ് ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന 96 ശതമാനം ഉത്പന്നങ്ങൾക്കും സീറോ ഡ്യൂട്ടീ ആക്‌സസ് നൽകുന്നതാണ് കരാർ. ഈ കരാർ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണെന്നാണ് മോദി പറഞ്ഞത്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ, ഒന്നിച്ച് നിന്നുകൊണ്ട് വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്‌ക്ക് സംഭാവന നൽകാനും കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Comments