ബെംഗളൂരു: മതമൗലികവാദികളുടെ ആക്രമണം തുടരുന്ന കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താനൊരുങ്ങി ബിജെപി നേതാക്കൾ. ഇതിന്റെ ഭാഗമായി മൂന്ന് സംഘങ്ങളെ രൂപീകരിച്ച് രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി നേതാക്കളായ അരുൺ സിംഗ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതല വഹിക്കുന്ന നേതാവുമായ നളിൻ കുമാർ കട്ടീൽ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരാണ് സംഘങ്ങളെ നയിക്കുക.
ഏഴോ എട്ടോ പാർട്ടി അംഗങ്ങൾ ടീമുകളിൽ ഉണ്ടായിരിക്കും. ജില്ലാ ചുതലയുള്ള നേതാക്കൾ മുതൽ എംഎൽഎമാർ, എംപിമാർ എന്നിവരും മൂന്ന് ടീമുകളിൽ ഉണ്ടായിരിക്കുമെന്ന് മുതിർന്ന് ബിജെപി നേതാക്കൾ അറിയിച്ചു. നാളെ മുതൽ രണ്ടാഴ്‌ച്ചക്കാലം ഇവർ കർണാടകയിലെ ഓരോ പ്രദേശങ്ങളും സന്ദർശിച്ച്, വിശദമായ റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷം മതമൗലികവാദികളുടെ ആക്രമണം കൂടതലുള്ള പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷയൊരുക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.
കർണാടയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഇത് അനിവാര്യമാണെന്നും, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാത്രമേ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും ബിജെപി നേതാക്കൾ അറിയിച്ചു. സംസ്ഥാന നേതാക്കൾക്ക് കൈമാറിയ റിപ്പോർട്ട്, കേന്ദ്ര സർക്കാരിന് നൽകും. 5,000 മുതൽ 10,000 ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു സഭ എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. അവിടെ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ എല്ലാം മൂന്ന് ടീമിലെയും അംഗങ്ങൾ വിലയിരുത്തും.
















Comments