അയ്യായിരത്തിലധികം വൈറസുകൾ കാത്തിരിക്കുന്നു; മനുഷ്യ രാശിക്ക് കഴിയുമോ ഇവയെ നേരിടാൻ; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയ്യായിരത്തിലധികം വൈറസുകൾ കാത്തിരിക്കുന്നു; മനുഷ്യ രാശിക്ക് കഴിയുമോ ഇവയെ നേരിടാൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

”കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. അയ്യോ ഇനിയും വൈറസോ…”വൈറസ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഇപ്പോൾ ആശങ്കയാണ്. മഹാമാരി ജനങ്ങളുടെ ഇടയിൽ വരുത്തിയ ആഘാതം അത്രമാത്രം വലുതാണ്. ലോക്ഡൗണും അടച്ചിടലും കാരണം മാസങ്ങളോളം ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാതിരുന്നു. ജോലി നഷ്ടപ്പെട്ട് ആളുകൾ അലഞ്ഞ് തിരിഞ്ഞു. എന്തിനേറെ ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും പലർക്കും സാധിച്ചില്ല. ഇങ്ങനെയെല്ലാം മനുഷ്യനെ കഷ്ടപ്പെടുത്തിയ മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതേയുള്ളൂ. അതിനിടെയാണ് ഗവേഷകർ പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. ഒന്നല്ല, അയ്യായിരം വൈറസുകളെയാണ് ഗവേഷകർ പുതുതായി കണ്ടെത്തിയത്. മനുഷ്യരാശിയെ മുഴുവനായി തകർക്കാൻ സാധിക്കുന്ന ഈ വൈറസുകൾ സമുദ്രത്തിൽ വ്യാപകമായി വിഹരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ മിക്കതും മനുഷ്യനെ ബാധിക്കാറില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയ വൈറസുകൾ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യരിലെ അസുഖങ്ങൾക്ക് കാരണമാവുന്ന ആർഎൻഎ വൈറസുകളുടെ വിഭാഗത്തിൽ പെടുന്നവയാണ് ഇവ. ജലദോഷം മുതൽ കൊറോണ വരെ ഈ വൈറസ് ബാധ മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മനുഷ്യരെ കൂടാതെ മൃഗങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നുണ്ട്. ഈ വൈറസുകൾ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്നം.

സമുദ്രത്തിൽ കണ്ടെത്തിയ ആർഎൻഎ വൈറസുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ്. സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്ന പ്ലാങ്ക്തണുകൾക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കാനും ഒഴുക്കിനെതിരെ നീന്താനും ശേഷിയുണ്ട്. ഈ പ്ലാങ്ക്തണുകളുടെ കൂട്ടത്തിലാണ് വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ 5504 വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ആർഎൻഎ ഘടകം മസ്സിലാക്കി ഇവയുടെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തി. ലോകത്തെ എല്ലാ സമുദ്രങ്ങളിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പടിഞ്ഞാറൻ പസിഫിക്കിലും, അൻറാർട്ടിക് മേഖലകളിലും മാത്രമാണ് ഇവയുടെ കുറവ് കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയിൽ ജീവൻ ഉത്ഭവിച്ച സമയത്ത് തന്നെ വൈറസ് ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്. ഇവ സ്വയം നിലനിൽക്കുന്നതിനോടൊപ്പം മറ്റ് ജീവജാലങ്ങളുടെ ശരീരത്തിൽ പ്രവേശിച്ച് അവയെ നിലനിർത്തുകയോ തകർക്കുകയോ ചെയ്യുന്നു. ഭൂമിയിൽ ഇന്ന് കാണുന്ന ജൈവവൈവിദ്ധ്യത്തിൽ വൈറസുകളുടെ പങ്ക് നിർണായകമാണ്. എന്നാൽ ചില സമയങ്ങളിൽ ഇത് മനുഷ്യന് വെല്ലുവിളിയാകും. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ സ്വയം ജനിതക മാറ്റത്തിന് വിധേയമാകാൻ ഇവയ്‌ക്ക് സാധിക്കും. ഇത്തരത്തിൽ പലതരം രോഗങ്ങൾ പകർത്താനുള്ള ശേഷിയും ഈ വൈറസുകൾക്കുണ്ട്. അതുകൊണ്ട് തന്നെ വൈറസുകളെപ്പറ്റിയുള്ള പഠനം ഭാവിയിൽ വരാനിരിക്കുന്ന മഹാമാരികളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് നിഗമനം.

Tags: corona virus
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies