കൊച്ചി: മൊബൈൽ ഫോണിന് നിരോധനമുള്ള പരീക്ഷ ഹാളിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വിവാദമാകുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ തിങ്കളാഴ്ച നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം. വെളിച്ചമില്ലാത്ത ക്ലാസ് മുറിയ്‌ക്കുള്ളിൽ വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതുന്നതിന്റെ ചിത്രങ്ങൾ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.
വൈദ്യുതി മുടങ്ങിയതിന് പുറമെ കനത്ത മഴക്കോൾ ഉണ്ടായിരുന്നതും മുറിയിൽ ഇരുട്ട് കനക്കാൻ കാരണമായി. പരീക്ഷ ഹാളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടു വരുന്നതിന് കർശന വിലക്കുണ്ട്. ഇവ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും ഹാളിനുള്ളിൽ കയറ്റാൻ അനുവാദമില്ല. അതേസമയം വിദ്യാർത്ഥികൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
















Comments