തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസം വിവരിച്ച് യുവാവ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹരിറാം എന്ന യുവാവാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. ടോൾ പ്ലാസയിലെ സാങ്കേതിക പ്രശ്‌നങ്ങളും അനാസ്ഥയും ചോദ്യം ചെയ്ത തന്നെ കയ്യേറ്റം ചെയ്തതായും തടയാൻ ശ്രമിച്ച ഭാര്യയെ ഉപദ്രവിച്ചതായും യുവാവ് ആരോപിച്ചു.
എഫ്ബി ലൈവ് ഇടാൻ ശ്രമിക്കുന്നതിനിടെ പെർമിഷൻ ഇല്ലാതെ വീഡിയോ എടുക്കുന്നുവെന്ന് പറഞ്ഞ് ഫോൺ പിടിച്ചു വാങ്ങുകയും ‘കുടുംബത്തിൽ കേറി പണി തരാം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവാവ് ആരോപിച്ചു. ജീവനക്കാരുടെ ടാഗ് പോലും ഇല്ലാത്തയാളാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ഐഡി കാർഡ് ഒന്നും ഇല്ലാത്ത വ്യക്തിക്ക് പാലിയേക്കര ടോളിൽ എന്താണ് ചുമതലെയന്നാണ് ഹരിറാം ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എല്ലാ വരിയിലും വണ്ടികൾ നിരന്നു കിടക്കുന്നുന്നത് കണ്ട ഹരിറാം,ഒരു വരിയിലേക്ക് കാർ കയറ്റി.മുന്നിലുള്ള മൂന്ന് വണ്ടികളും കടന്നുപോകാൻ ആവശ്യത്തിൽ കൂടുതൽ സമയം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹരിറാമിന്റെ കാർ എത്തിയപ്പോൾ രണ്ട് മിനിട്ട് ആയിട്ടും ബാർ പൊങ്ങിയില്ല. ചോദിച്ചപ്പോൾ ഹരിറാമിന്റെ കാർഡിന്റെ പ്രശ്‌നം ആണെന്നും അത് റീഡ് ആകുന്നില്ല എന്നും ഒരാൾ പറഞ്ഞു. ടോൾ ബൂത്തിൽ ആരും ഇരിക്കുന്നില്ല. മാന്വൽ സ്‌കാനർ കൊണ്ട് വരൂ എന്ന് പറഞ്ഞപ്പോ കാത്തിരിക്കാൻ ആവശ്യപ്പെട്ടതായി ഹരിറാം പറഞ്ഞു.
അനാസ്ഥ ചൂണ്ടികാണിക്കാൻ എഫ്ബി ലൈവ് ആരംഭിച്ചപ്പോ ജീവനക്കാരനല്ലാത്തയാൾ ചാടി വീണ്് ഫോൺ തട്ടിപ്പറിച്ചു വാങ്ങുകയും കയ്യേറ്റം ചെയ്യുകയും ഭാര്യയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു.യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമാനമായ ദുരനുഭവം നേരിട്ട നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
















Comments