മെക്‌സിക്കോ; ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാൻ മനുഷ്യർ ചെയ്തുകൂട്ടുന്ന പ്രവൃത്തികൾ കാണുമ്പോൾ പലപ്പോഴും നാം അമ്പരക്കാറുണ്ട്. ജീവന് പോലും ഭീഷണിയാകുന്ന പരിശ്രമങ്ങളുമായി എത്തിയാണ് ചലർ ലോക റെക്കോർഡ് കരസ്ഥമാക്കുക. അത്തരത്തിലൊരു നേട്ടമാണ് ഒരു കാർ ഡ്രൈവർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
പത്ത് വർഷം മുമ്പ് കാർ അപകടത്തിൽപ്പെട്ടാണ് ഡാൻ പാർക്കറിന്റെ കാഴ്ച നഷ്ടപ്പെട്ടത്. വെറുമൊരു ഡ്രൈവറായിരുന്നില്ല ഡാൻ. അദ്ദേഹം ഒരു കാർ റെയ്‌സർ കൂടിയായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ അന്ധതയെ മറികടന്ന് കാറോടിച്ചാണ് ഡാൻ ഗിന്നസിലിടം പിടിച്ചത്. അതും 339.64 കി.മീ വേഗതയിൽ.
ഡാനിന് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്ത കാറാണ് റെക്കോർഡ് നേട്ടത്തിനായി ഉപയോഗിച്ചത്. മാർച്ച് 31നായിരുന്നു ഈ ഗിന്നസ് യാത്ര. ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോർട്ടിൽ വെച്ച് ഗിന്നസ് അധികൃതർക്ക് മുന്നിൽ ഡാൻ കാറോടിച്ചു. മുൻ റെക്കോർഡായിരുന്ന 322.68 കിമീ സ്പീഡാണ് ഇതോടെ തകർക്കപ്പെട്ടത്. ഓഡിയോ സംവിധാനത്തിലൂടെ മാർഗനിർദേശങ്ങൾ സ്വീകരിച്ചായിരുന്നു ഡാനിന്റെ ഗിന്നസ് യാത്ര.
മാർച്ച് 31ന് ഡാൻ ലോക റെക്കോർഡ് സ്വന്തമാക്കുമ്പോൾ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം നടന്ന റെയ്‌സിങ്ങിനിടെ ആയിരുന്നു അപകടത്തിൽപ്പെട്ട് ഡാനിന് കാഴ്ച നഷ്ടമായത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിനം തന്നെയാണ് അദ്ദേഹം അന്ധ വിദ്യാർത്ഥികളുടെ സ്ഥാപനത്തിൽ നിന്നും ബിദുരം നേടിയെടുത്തതും.. കാഴ്ച നഷ്ടപ്പെട്ടവർക്ക് വലിയൊരു പ്രചാദനം കൂടിയാണ് ഈ നേട്ടമെന്ന് റെക്കോർഡ് നേടിയതിന് പിന്നാലെ ഡാൻ പ്രതികരിച്ചു.
Comments