വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള നാലാം സംഘത്തിന്റെ യാത്ര ഉടൻ ആരംഭിക്കും. നാസയും എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും സംയുക്തമായി നടത്തുന്ന സംരംഭം യാത്രികരുമായി ഈ മാസം 23നുള്ളിൽ പുറപ്പെടുമെന്നാണ് തീരുമാനം. നാസയുടെ പ്രതിമാസ വാർത്താസമ്മേളനത്തിലൂടെയാണ് പുതിയ ദൗത്യങ്ങളുടെ വിവരം പുറത്തുവിട്ടത്.
‘നാസയും സ്‌പേസ് എക്‌സും ഏപ്രിൽ 23ന് ബഹിരാകാശ ദൗത്യത്തിന്റെ നാലാം ഘട്ടം ലക്ഷ്യമിടുകയാണ്. 23ന് അമേരിക്കൻ സമയം രാവിലെ 5.26നാണ് ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഉപഗ്രഹം വിക്ഷേപിക്കുക. ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്.’ നാസ അധികൃതർ അറിയിച്ചു.
ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 8ന് ആക്‌സിയം മിഷൻ വൺ എന്ന ദൗത്യം അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലേ.യ്‌ക്കായി നാസ നടത്തിയിരുന്നു. തുടർന്നാണ് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന സ്വകാര്യ പേടകത്തിന്റെ വിക്ഷേപണങ്ങളുടെ മുന്നൊരുക്കം ആരംഭിച്ചത്. വിക്ഷേപണ വാഹനത്തിന്റേയും സഞ്ചാരികളുടേയും തയ്യാറെടുപ്പുകളുടെ അവസാന ഘട്ട അവലോകനം നാസ ഈ ആഴ്ച പൂർത്തിയാക്കും. വിക്ഷേപണം സാഹചര്യം അനുകൂലമാണെങ്കിൽ 23ന് തന്നെ നടക്കും. മാറ്റിവയ്‌ക്കപ്പെട്ടാൽ 24,25 തിയതികളിൽ നടത്തുമെന്നും നാസ അറിയിച്ചിട്ടുണ്ട്.
ബഹിരാകാശ സഞ്ചാരികളായ ജെൽ ലിൻഡ്‌ഗ്രെൻ, ബോബ് ഹെയ്ൻസ്, ജെസീക വാറ്റ്കിൻസ് എന്നിവർക്കൊപ്പം യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സാമന്ത ക്രിസ്റ്റോഫോറെറ്റി എന്നീ നാലുപേരടങ്ങുന്ന സംഘമാണ് യാത്ര നടത്തുന്നത്.
















Comments