മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ തകർത്ത് റയൽ മാഡ്രിഡും പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയെ തോൽപ്പിച്ച് വിയ്യാറയലും ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നു. രണ്ടുപാദങ്ങളിലായി നടന്ന ക്വാർട്ടർ പോരാട്ടത്തിലാണ് ചാമ്പ്യന്മാർക്ക് കാലിടറിയത്.
ആദ്യ പാദ ജയത്തിന്റെ ആനുകൂല്യത്തിലാണ് വിയ്യാറയൽ സെമി ഉറപ്പിച്ചത്. രണ്ടാം പാദത്തിൽ സമനിലയിലായ മത്സരത്തിൽ ആദ്യപാദത്തിൽ 1-0ന് ജയിച്ച വിയ്യാറയൽ രണ്ടാം മത്സരത്തിൽ 1-1ന് സമനില പിടിച്ചതോടെ ജയം ഉറപ്പിച്ചു. 52-ാം മിനിറ്റിൽ ലെവൻഡോവ്‌സി ലീഡ് നേടിയെങ്കിലും 88-ാം മിനിറ്റിൽ സാമുവൽ ചുക്വൂസെയാണ് വില്ലാറയലിന് നിർണ്ണായ ഗോൾ സമ്മാനിച്ചത്.
രണ്ടാം ക്വാർട്ടറിൽ ചെൽസിക്കെതിരെ കരീം ബെൻസേമ അവസാന നിമിഷം നേടിയ ഗോളാണ് റയൽ മാഡ്രിഡിന് തുണയായത്. രണ്ടാം പാദത്തിൽ 2-3ന് തോറ്റെങ്കിലും ആദ്യപാദത്തിൽ 3-1ന് നേടിയ ജയമാണ് കരുത്തായത്. രണ്ടാം പാദത്തിൽ 15-ാം മിനിറ്റിൽ ചെൽസി മാസൺ മൗണ്ടിന്റെ ഗോളിലാണ് മുന്നിലെത്തിയത്. അന്റോണിയോ 51-ാം മിനിറ്റിൽ ലീഡ് 2-0 ആക്കി ഉയർത്തി.
75-ാം മിനിറ്റിൽ ചെൽസിയ്‌ക്ക് വിജയപ്രതീക്ഷ നൽകി തീമോ വെർണർ മൂന്നാം ഗോളും നേടി. എന്നാൽ അവസാന നിമിഷങ്ങളിൽ റയൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചതോടെയാണ് ഫലം മാറിമറിഞ്ഞത്. റയലിനായി റോഡ്രിഗോ 80-ാം മിനിറ്റിലും കരീം ബെൻസേമ 96-ാം മിനിറ്റിലും ഗോൾ നേടിയതോടെ ടീം സെമി ഉറപ്പിച്ചു.
Comments