ചെന്നൈ: തമിഴ്‌നാട്ടിൽ ദുരന്തം വിതച്ച് വേനൽമഴ. നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വിരുദുനഗർ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. വീട് പണിക്കിടെയാണ് സംഭവം.
ഇടിമിന്നലേറ്റ ജക്കമ്മാൾ, കാശി, മുരുകൻ, കറുപ്പുസ്വാമി എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി വിരുദുനഗറിൽ കനത്ത വേനൽമഴ തുടരുകയാണ്.
















Comments