പേനയുടെ അടപ്പിലെ ദ്വാരം വെറുതെയല്ല! ജീവൻരക്ഷാ ഉപാധിയെന്ന് ശാസ്ത്രലോകം; വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേനയുടെ അടപ്പിലെ ദ്വാരം വെറുതെയല്ല! ജീവൻരക്ഷാ ഉപാധിയെന്ന് ശാസ്ത്രലോകം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 09:58 am IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിലൊരിക്കലെങ്കിലും പേന ഉപയോഗിക്കാത്തവർ വിരളമായിരിക്കും. പഠനകാലത്തും അല്ലാതെയും പലതരത്തിലുള്ള പേനകൾ നമ്മൾ ഉപയോഗിച്ചിട്ടും ഉണ്ടാകും. എന്നാൽ എല്ലാ പേനകളും ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. പേനയുടെ അടപ്പിന് മുകളിലായി പലപ്പോഴും നമ്മൾ ഒരു കുഞ്ഞു ദ്വാരം കാണാറുണ്ട്. എന്തിനാണ് ഈ ഒരു ദ്വാരം പേനയുടെ അടപ്പിൽ ഉള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

പേനയുടെ അടപ്പ് അടയ്‌ക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പർക്കം ഉണ്ടാവാൻ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോൾ ചിലരുടെ എങ്കിലും മനസ്സിൽ വരുന്ന ഉത്തരം. എന്നാൽ മറ്റ് ചിലർ ഇതിനെ ഒരു ബിസിനസ്സ് തന്ത്രമായാണ് കാണുന്നത്. അതായത്, അടപ്പിൽ ദ്വാരമുള്ളതുകൊണ്ട് തന്നെ, പേനയുടെ മഷി വേഗത്തിൽ കട്ടപിടിക്കുന്നു. ഇത് പുതിയൊരു റീഫിൽ അല്ലെങ്കിൽ പേന വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നിബ്ബിലെ മഷി കട്ടപിടിയ്‌ക്കാൻ സാധ്യതയുണ്ടെങ്കിലും, റീഫില്ലിനുള്ളിലെ മഷി ഉണക്കാനൊന്നും ഈ ദ്വാരത്തിന് സാധിക്കില്ലെന്നതാണ് വസ്തുത.

എന്നാൽ, ഇവയൊന്നുമല്ല ആ ദ്വാരത്തിന് പിന്നിലെ ഉദ്ദേശ്യം. അതിനെക്കാളും പ്രധാനമായ ഒരു ഉത്തരവാദിത്വമാണ് ഈ ദ്വാരത്തിനുള്ളത്. ഒരു ജീവൻ രക്ഷാ ഉപാധിയാണ് അടപ്പിലെ ദ്വാരമെന്നാണ് നാം മനസ്സിലാക്കേണ്ട വസ്തുത. എന്ത്? ഒരു ദ്വാരത്തിന് ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നോ? അതെങ്ങനെ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ഇനി പറയാൻ പോകുന്നത്.

പേനയുടെ അടപ്പ് വായിലിടുകയും അത്, കടിക്കുകയും ചെയ്യുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. ചിലപ്പോഴോക്കെ നമ്മളും ഇത്തരത്തിൽ പേനയുടെ അടപ്പ് കടിക്കാറുമുണ്ട്. ഈ ദുശ്ശീലം ചില സാഹചര്യങ്ങളിൽ ഒരു ദുരന്തത്തിലായിരിക്കും കലാശിക്കുക. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യം, മരണത്തിന് പോലും കാരണമാകാറുണ്ട്.

2016ൽ ദ ഇൻഡിപെന്റന്റിൽ പ്രദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ മാത്രം നൂറോളം ആളുകളാണ് പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മരിച്ചത്. എന്നാൽ, പേനയുടെ അടപ്പിൽ ആവശ്യത്തിന് ദ്വാരമുണ്ടെങ്കിൽ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാൽ പോലും ശ്വാസം തടസ്സപ്പെടില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ ബിക് എന്ന കമ്പനിയാണ് ആദ്യമായി അടപ്പിൽ ദ്വാരം പരീക്ഷിച്ചത്. പഴയകാല പേന കമ്പനികളിലൊന്നാണ് ബിക് ക്രിസ്റ്റൽ. അബദ്ധത്തിൽ പേനയുടെ അടപ്പ് വിഴുങ്ങിയാലും ആളുകൾക്ക് ശ്വസിക്കാൻ കഴിയും എന്നാണ് ഇതിന്റെ ശാസ്ത്രീയവശം.

സംഭവം വിജയമാണെന്ന് തിരിച്ചറിഞ്ഞതോടെ, ഐഎസ്ഒ 11540 സുരക്ഷാ മാനദണ്ഡത്തിൽ പോലും ഇക്കാര്യം നിഷ്‌ക്കർഷിച്ചു. വിഴുങ്ങാൻ സാധ്യതയുള്ളതിനേക്കാൾ വലിയ അടപ്പാണെങ്കിൽ മാത്രമാണ് മാനദണ്ഡങ്ങളിൽ ഇളവുകളുള്ളത്.

പേനയുടെ അടപ്പിലെ ദ്വാരം പോലെ നമ്മൾ ദിവനേസ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ ഇടപെടൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. ഇത്തരം മാറ്റങ്ങൾ ചിലപ്പോഴെല്ലാം ജീവൻ വരെ രക്ഷിക്കുന്ന കാരണമായി മാറാറുമുണ്ട്.

Tags: pen
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies