അഹമ്മദാബാദ്: രാജ്യത്ത് രാമനവമിയ്‌ക്കിടെ നടന്ന സംഘർഷങ്ങൾ മതമൗലിക വാദികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ശ്രമീരാമ നവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഗുജറാത്ത് പോലീസ്. ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിയാൻ മതമൗലിക വാദികൾ പുറത്തു നിന്ന് ആളുകളെ പ്രത്യേകം കൊണ്ടുവന്നതാണെന്നും അക്രമികൾക്ക് നിയമപരവും സാമ്പത്തികവുമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.
ശ്മശാനങ്ങളിൽ നിന്ന് കല്ലുകൾ എളുപ്പത്തിൽ നിന്ന് കണ്ടെത്താമെന്നതിനാലാണ് അവിടെ നിന്ന് കല്ലെറിയാൻ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തി. ഘോഷയാത്രയ്‌ക്ക് നേരെ നടന്ന അക്രമത്തിൽ പങ്കുള്ള ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാമനവമി ഘോഷയാത്ര ആരംഭിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു.
ഘോഷയാത്രയ്‌ക്ക് അനുമതി ലഭിച്ചതറിഞ്ഞ മതമൗലികവാദികൾ മൂന്ന ദിവസത്തിനുള്ളിൽ മുഴുവൻ ഗൂഢാലോചനയും നടത്തിയെന്ന് ആനന്ദ് ജില്ലാ പോലീസ് മേധാവി അജിത് രജിയാൻ വ്യക്തമാക്കി. അക്രമത്തിന്റെ മുഖ്യ സൂത്രധാരൻ ഒളിവിലാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഖാർഗോണിൽ ഉണ്ടായ മതതീവ്രവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമി സംഘം എത്തിയതെന്നാണ് ഖാർഗോൺ എസ്പി സിദ്ധാർത്ഥ് ചൗധരി പറഞ്ഞത്.
Comments