കോഴിക്കോട്: വ്യാപാര സ്ഥാപനത്തിൽ കയറി കാട്ടുപന്നിയുടെ ആക്രമണം. താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. കടയിൽ എത്തിയ അദ്ധ്യാപകനെ കാട്ടുപന്നി കുത്തിപരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ പാലയ്‌ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) ആണ് കാട്ടുപന്നി ആക്രമിച്ചത്. കാലിനും കൈയ്‌ക്കും പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്താണ് കാട്ടുപന്നി അകത്ത് കടന്നത്. കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു. തുടർന്ന് പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിന്റെ മുറ്റത്ത് നിന്നവർക്കാണ് കുത്തേറ്റത്.
















Comments