ന്യൂഡൽഹി: പീഡാനുഭവ സ്മരണ പുതുക്കുന്ന ദു:ഖവെളളി ദിനത്തിൽ ക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു: ഖവെള്ളിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് മോദി ഇക്കാര്യം പങ്കുവെച്ചത്.
‘ഇന്ന് ദുഃഖവെള്ളിയാഴ്ചയിൽ യേശുക്രിസ്തുവിന്റെ ധൈര്യവും ത്യാഗവും നാം ഓർക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ സേവനവും സാഹോദര്യവും നിറഞ്ഞതാണ്. അത് നിരവധി പേർക്ക് വഴികാട്ടിയാണ്, മോദി കുറിച്ചു.
പീഡാനുഭവ സ്മരണ പുതുക്കി ഇന്ത്യയിലെ ക്രൈസ്തവ ആരാധനാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകൾ നടന്നു. കേരളത്തിൽ വിഷുവും ദു:ഖവെളളിയും ഒരേ ദിവസമാണെന്ന പ്രത്യേകതയും ഉണ്ട്. രാവിലെ മിക്ക ദേവാലയങ്ങളിലും പീഡാനുഭവ യാത്ര സംഘടിപ്പിച്ചിരുന്നു. മലയാറ്റൂർ ഉൾപ്പെടെയുളള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ വിശ്വാസികളുടെ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
Comments