പാലക്കാട് : എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു. കുത്തിയോട് സ്വദേശി സുബൈർ (47) ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് ആണ് സുബൈർ.
ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് ശേഷം മടങ്ങുന്നതിനിടെയാണ് സുബൈറിന് വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് സുബൈറിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന പിതാവിനും നിസാര പരിക്കേറ്റു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
















Comments