ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഇന്ത്യൻ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകൾക്ക് ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്. ജീവിതത്തിൽ നല്ല മൂല്യങ്ങൾ പഠിച്ചത് ഇന്ത്യയിലാണ്, അതുകൊണ്ടാണ് താൻ ഇന്ത്യയെ സ്‌നേഹിക്കുന്നതെന്ന് റോഡ്‌സ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ കാൽ തൊട്ട് വന്ദിച്ചാണ് റോഡ്‌സ് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയത്.
വീരേന്ദർ സെവാഗിനെയും യുവരാജ് സിംഗിനെയും പോലെയുള്ളവർ മാസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ കാലിൽ തൊട്ടത് മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ഒരു വിദേശ താരം ഇങ്ങനെ ചെയ്യുന്നത് ആദ്യമായാണ്. പുണെയിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സ് 12 റൺസിന് വിജയിച്ചതിന് പിന്നാലെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം സച്ചിന്റെ കാലിൽ തൊട്ട്ത്. ഇതിന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മത്സരത്തിന്റെ സമാപനത്തിന് ശേഷം ഇരു ടീമുകളിലെയും കളിക്കാർ ഹസ്തദാനം ചെയ്യുന്ന വീഡിയോ ഒരു ക്രിക്കറ്റ് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പഞ്ചാബ് കിംഗ്സിന്റെ ഫീൽഡിംഗ്, ബാറ്റിംഗ് കോച്ചായ ജോൺടി റോഡ്സ് സച്ചിന്റെ കാലിൽ തൊട്ടു വണങ്ങുകയായിരുന്നു. 2020ൽ പഞ്ചാബ് കിംഗ്സിലേക്ക് ചേരുന്നതിന് മുമ്പ്, ജോൺടി റോഡ്സ് വർഷങ്ങളോളം മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പമുള്ള സമയത്ത് സച്ചിൻ ടെണ്ടുൽക്കറിനൊപ്പം റോഡ്‌സ് പ്രവർത്തിച്ചിട്ടുണ്ട്.
Comments