കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബിഎംഎസും സമരം ശക്തമാക്കുന്നു; വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബിഎംഎസും സമരം ശക്തമാക്കുന്നു; വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സർക്കാരിനും മാനേജ്‌മെന്റിനുമെതിരെ ബിഎംഎസും പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആലുവ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പിയാണ് പ്രതിഷേധിച്ചത്.

ആലുവ ഡിപ്പോയിലായിരുന്നു ജീവനക്കാർ മണ്ണ് സദ്യ വിളമ്പി പ്രതിഷേധിച്ചത്. കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ ട്രഷറർ ജി. മുരളീകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സതീഷ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായ കെ.വി.വിജു, എസ്. പ്രതീഷ്, ടി.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി.

കെ.എസ്.ടി എംപ്ലോയീസ് സംഘ് വൈക്കം യൂണിറ്റ് സെക്രട്ടറി അഖില എസ് നായരും പ്രസിഡന്റ് ടിഎൻ ലാലപ്പനും വിഷു ദിനത്തിൽ വൈക്കം ഡിപ്പോയിൽ ഉപവസിച്ചു പ്രതിഷേധം രേഖപ്പെടുത്തി. തുടർച്ചയായുളള ശമ്പള നിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ നീതി പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മറ്റ് ജീവനക്കാരും ഇവർക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ശമ്പളം നൽകാൻ 30 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. 97 കോടി രൂപ വേണ്ട സ്ഥാനത്താണ് 30 കോടി രൂപ അനുവദിച്ചത്. കൂടുതൽ തുക ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയോ ഗതാഗത മന്ത്രിയോ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്. ഭരണപക്ഷ അനുകൂല സംഘടനകളും ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ച് സമരത്തിലാണ്.

Tags: പ്രതിഷേധംകെഎസ്ആർടിസിബിഎംഎസ്
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies